Teaching Practice First Phase Weekly Report(Third Week)
28/7/2025 to 1/8/2025
ടീച്ചിങ് പ്രാക്ടീസ് ഫസ്റ്റ് ഫേസിന്റെ മൂന്നാം ആഴ്ച 28/07/2025 മുതൽ 01/08/2925 വരെ ആയിരുന്നു. വളരെ രസകരമായി തന്നെ ഈ ആഴ്ചയും പൂർത്തീകരിക്കാൻ എനിക്ക് കഴിഞ്ഞു. കുട്ടികളുമായി നല്ല രീതിയിലുള്ള ആശയവിനിമയവും, സൗഹൃദവും സ്ഥാപിക്കാനും കഴിഞ്ഞു.30/7/2025 രാവിലെ 10.30യോട് കൂടി സ്കൂളിൽ കഴിഞ്ഞ വർഷം ഉരുൾ പൊട്ടലിൽ മരണമടഞ്ഞ കുട്ടികളുടെ സ്മരണയ്ക്കായി മൗനചാരണമുണ്ടായിരുന്നു. സ്കൂളിൽ കുട്ടികളുടെ സുരക്ഷയ്ക്കായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു അതിൽ ഭാഗമാകാൻ എനിക്കും കഴിഞ്ഞു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുവാനും സാധിച്ചു. സ്കൂളിലെ സുരക്ഷാസമിതിയുടെ ഭാഗമായി ഓഫീസിനോട് ചേർന്ന് സുരക്ഷാ ബോർഡ് സ്ഥാപിക്കുകയുണ്ടായി. എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ഒരു പാഠഭാഗം പൂർണമായും പഠിപ്പിക്കുവാനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുവാനും, കുട്ടികളുടെ നോട്ടുകൾ പരിശോധിക്കുവാനും ഈയാഴ്ചയിൽ സാധിച്ചു. ഒരു അധ്യാപികയുടെതായ എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ ഈയാഴ്ച്ചയിൽ എനിക്ക് സാധിച്ചു. ഉച്ചഭക്ഷണ വിതരണത്തിൽ പങ്കാളിയാകാനും, അതിന്റെ ഒരു ഭാഗമാകാനും കഴിയുന്നുണ്ട്. ഓരോ കുട്ടികളും അനുഭവം കൊണ്ടും, സാഹചര്യങ്ങൾ കൊണ്ടും, പഠനം കൊണ്ടും വ്യത്യസ്തരാണെന്ന് മനസ്സിലാക്കി തന്ന ഒരു ആഴ്ച കൂടി ആയിരുന്നു ഈ ആഴ്ച.
Comments
Post a Comment