Teaching Practice Second Phase Weekly Report (Fifth Week)

7/1/2026 _ 8/1/2026
  ടീച്ചിംഗ് പ്രാക്ടീസിന്റെ അഞ്ചാമത്തെ  ആഴ്ചയും എന്റെ അധ്യാപക ജീവിതത്തിലെ ഒരു മനോഹരമായ അധ്യായമായി തന്നെ മാറി. കുറച്ച് ദിവസത്തെ ഇടവേളയ്ക്കുശേഷം സ്കൂൾ കവാടം വീണ്ടും കടക്കുമ്പോൾ ഉള്ളിൽ ഒരു പ്രത്യേക ആവേശം നിറഞ്ഞിരുന്നു. മൂന്നാം സെമസ്റ്റർ ബി.എഡ്. പരീക്ഷയുടെ ഭാഗമായി അധ്യാപക പരിശീലന  ദിവസങ്ങളിൽ വന്ന മാറ്റങ്ങൾ മൂലം 7/1/2026 ബുധനാഴ്ച മുതൽ 8/1/2026 വ്യാഴാഴ്ച വരെയായിരുന്നു സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചത്.
ഈ രണ്ട് ദിവസങ്ങൾ  പഠനത്തിന്റെയും അനുഭവങ്ങളുടെയും ലോകം തുറന്നു തന്നു. ക്രിസ്തുമസ് അവധിക്ക് ശേഷം കുട്ടികളോട് അവരുടെ ക്രിസ്തുമസ് അനുഭവങ്ങൾ ചോദിച്ച് അറിയാൻ സാധിച്ചത് ക്ലാസ്സിനെ കൂടുതൽ സൗഹൃദപരമാക്കി. കുട്ടികളുടെ കണ്ണുകളിലെ സന്തോഷവും അവരുടെ വാക്കുകളിലെ ആവേശവും ഭാഷയുടെ ജീവന്തത എന്നെ ബോധ്യപ്പെടുത്തി. ഭാഷ പഠനം പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങുന്നതല്ല; അനുഭവങ്ങളിലൂടെയും സംവാദങ്ങളിലൂടെയും വളരുന്നതാണെന്ന തിരിച്ചറിവ് ഈ നിമിഷങ്ങൾ ശക്തിപ്പെടുത്തി.
ക്രിസ്തുമസ് പരീക്ഷയുടെ മാർക്കുകൾ സംബന്ധിച്ച് കുട്ടികളുമായി സംസാരിക്കുകയും, അവരുടെ പഠനത്തിലെ ശക്തികളും മെച്ചപ്പെടുത്തേണ്ട ഭാഗങ്ങളും ചർച്ച ചെയ്യുകയും ചെയ്തു. ഈ സംഭാഷണങ്ങൾ കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതോടൊപ്പം, ഒരു അധ്യാപികയെന്ന നിലയിൽ എന്റെ ഉത്തരവാദിത്തബോധം കൂടി വർധിപ്പിച്ചു.
ഈ ആഴ്ചയിൽ എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും ക്ലാസുകൾ കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചു. എട്ടാം ക്ലാസിൽ അഞ്ചാമത്തെ യൂണിറ്റ് ആയ "വിത്തും വിത്തവും" എന്ന പുതിയ യൂണിറ്റ് ആരംഭിച്ചത് പ്രത്യേക അനുഭവമായിരുന്നു. അഞ്ചാമത്തെ യൂണിറ്റിലെ ആദ്യ പാഠഭാഗമായ "കപ്പവാട്ടിന്റെ കഥ"എന്ന പാഠഭാഗം പഠിപ്പിച്ചു തുടങ്ങി. കുട്ടികളുടെ സജീവ പങ്കാളിത്തവും ചോദ്യങ്ങളും പ്രതികരണങ്ങളും ക്ലാസ്സിനെ ജീവന്തമാക്കി. ഭാഷയെ ആശയവിനിമയത്തിന്റെ ഉപകരണമാക്കി മാറ്റാൻ സാധിച്ച നിമിഷങ്ങൾ എനിക്ക് ഏറെ സന്തോഷം നൽകി.
തിങ്കളാഴ്ചയോടെ വീണ്ടും സ്കൂളിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയോടെയാണ് ഈ ആഴ്ച അവസാനിച്ചത്. ഓരോ ദിവസവും അധ്യാപക പരിശീലനം എന്നെ കൂടുതൽ പഠിപ്പിക്കുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. കുട്ടികളിൽ നിന്ന് പഠിക്കുകയും, അനുഭവങ്ങളിൽ നിന്ന് വളരുകയും ചെയ്യുന്ന ഈ യാത്ര തന്നെയാണ് ഒരു മികച്ച ഭാഷാധ്യാപികയാകാനുള്ള യഥാർത്ഥ വഴിയെന്ന് ഈ ആഴ്ച എന്നെ പഠിപ്പിച്ചു.

Comments

Popular posts from this blog

Teaching practice first Phase Weekly Report (Second Week)

Teaching Practice First Phase Weekly Report(Third Week)

Teaching Practice First Phase Weekly Report ( Fourth Week)