Posts

INNOVATIVE WORK SECOND PHASE REPORT

Image
ആമുഖം 2024–26 ബി.എഡ് പാഠ്യ  പദ്ധതിയുടെ ഭാഗമായി നൂതന പ്രവർത്തനം തയ്യാറാക്കേണ്ടതിന്റെ ഭാഗമായി, രണ്ടാംഘട്ട അധ്യാപക പരിശീലനത്തിനിടെ ഞാൻ “പോപ്സ്റ്റിക് വീൽ” എന്ന നൂതന പഠനോപകരണം സ്വയം രൂപകൽപ്പന ചെയ്ത് നിർമ്മിച്ചു. ഒമ്പതാം ക്ലാസിലെ 'ആരോഗ്യത്തിന്റെ രസക്കൂട്ടുകൾ' എന്ന യൂണിറ്റിൽ ഉൾപ്പെട്ട 'അല്പമല്ല ഭുജിക്കുന്നു'  എന്ന പാഠഭാഗത്തെ ആസ്പദമാക്കിയായിരുന്നു ഈ നൂതന പ്രവർത്തനത്തിന്റെ രൂപകൽപ്പന. നൂതന പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ തുള്ളൽ എന്ന കേരളീയ കലാരൂപത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകുകയെന്നതായിരുന്നു. ദൃശ്യാധിഷ്ഠിത പഠനത്തിലൂടെ കുട്ടികളുടെ കൗതുകവും സജീവ പങ്കാളിത്തവും വർദ്ധിപ്പിക്കുക, മലയാള പഠനത്തോടൊപ്പം കേരളീയ സംസ്കാരവും പൈതൃകവും കുട്ടികൾക്ക് പരിചയപ്പെടുത്തുക. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന പഠനോപകരണം വഴി പഠനം ആസ്വാദ്യകരമാക്കുക എന്നിവ ആയിരുന്നു. നിർമ്മാണ സാമഗ്രികൾ  ഐസ്ക്രീം സ്റ്റിക്കുകൾ (Ice cream sticks) ചാർട്ട് പേപ്പർ നിറക്കടലാസ് ചിത്രങ്ങൾ ഗ്ലൂ / സെല്ലോടേപ്പ് സ്കെച്ച് പേന   നിർമ്മാണ രീതി   പോപ്സ്റ്റിക്കുകൾ ഉപയോഗിച്ച് വീൽ ആകൃതിയിലുള്ള ഘടന തയ്യാറാക്കി. അതിന്റെ ഓരോ സെക്...

Teaching Practice Second Phase Weekly Report (Seventh Week )

Image
19/01/2026 - 23/1/2026 രണ്ടാംഘട്ട അധ്യാപന പരിശീലനം എന്റെ അധ്യാപക ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നായി മാറി. ഓരോ ദിവസവും കൃത്യസമയത്ത് സ്കൂളിൽ എത്തി, ഹെഡ്മാസ്റ്ററെ കണ്ട ശേഷം ഹാജർ ബുക്കിൽ ഒപ്പുവെച്ച്, സ്കൂളിന്റെ ദിനചര്യയിൽ സജീവമായി പങ്കാളിയായാണ് ഈ പരിശീലനകാലം ഞാൻ പൂർത്തീകരിച്ചത്. കുട്ടികൾക്കുള്ള പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത്തത്, സ്കൂൾ എന്നത് പഠനത്തിനൊപ്പം സഹവർത്തിത്വവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്ന ഇടമാണെന്ന ബോധ്യം കൂടുതൽ ശക്തമാക്കി. ഈ പരിശീലന കാലയളവിൽ എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും മലയാളം അധ്യാപന പ്രവർത്തനങ്ങൾ നടത്താൻ എനിക്ക് അവസരം ലഭിച്ചു. 'കൃഷി 'എന്ന കവിതയും 'കപ്പവാട്ടിന്റെ കഥ 'പോലുള്ള പാഠഭാഗങ്ങളും പഠിപ്പിക്കുമ്പോൾ, കുട്ടികളുടെ മുൻ അറിവ് ഉണർത്തി, ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി ക്ലാസ് കൈകാര്യം ചെയ്യാൻ ഞാൻ ശ്രമിച്ചു. ഒരേ പാഠഭാഗം വ്യത്യസ്ത ക്ലാസ്സുകളിൽ പഠിപ്പിക്കുമ്പോൾ കുട്ടികളുടെ പ്രതികരണങ്ങളിലും പഠന വേഗതയിലും വ്യത്യാസങ്ങൾ ഉണ്ടാകുന്നുവെന്ന് അനുഭവപ്പെട്ടു. ഇത് ബോധന രീതിയും, സമീപനവും ക്ലാസ് അനുസരിച്ച് മാ...

Teaching Practice Weekly Report (Sixth week)

Image
12/1/2026 _ 16/01/2026   അധ്യാപന പരിശീലനത്തിന്റെ ആറാമത്തെ ആഴ്ച 2026 ജനുവരി 12 മുതൽ 16 വരെ ആയിരുന്നു. ഈ ആഴ്ചയും ആത്മവിശ്വാസവും പഠനസന്തോഷവും നിറഞ്ഞ അനുഭവങ്ങളോടെയാണ് കടന്നുപോയത്. എല്ലാ ദിവസവും സ്കൂളിൽ കൃത്യസമയത്ത് എത്തിച്ചേരാനും, സ്കൂളിലെ അക്കാദമികവും അക്കാദമികേതരവുമായ എല്ലാ പ്രവർത്തനങ്ങളിലും ഉത്തരവാദിത്വത്തോടെ പങ്കുചേരാനും സാധിച്ചു എന്നത് ഈ ആഴ്ചയുടെ പ്രത്യേകതയായി അനുഭവപ്പെട്ടു. ഈ ആഴ്ച എട്ടാം ക്ലാസ്സിൽ “കപ്പവാട്ടിന്റെ കഥ” എന്ന അഞ്ചാമത്തെ യൂണിറ്റിലെ ആദ്യ പാഠഭാഗം വിജയകരമായി പഠിപ്പിച്ചു തീർക്കാൻ കഴിഞ്ഞു. കുട്ടികളുടെ പ്രായത്തിനും ബോധനനിലക്കും അനുയോജ്യമായ രീതിയിൽ പാഠഭാഗം അവതരിപ്പിക്കുകയും, ചോദ്യോത്തരങ്ങളിലൂടെയും, പ്രവർത്തനങ്ങളിലൂടെയും അവരെ പഠനപ്രക്രിയയിൽ സജീവമായി പങ്കെടുപ്പിക്കാനും സാധിച്ചു. പാഠത്തിലെ ആശയങ്ങൾ കുട്ടികൾ ആവേശത്തോടെയും ആസ്വാദനത്തോടെയും സ്വീകരിച്ചതായി ക്ലാസ് സമയത്ത് വ്യക്തമായി മനസ്സിലായി. അതോടൊപ്പം, ഒൻപതാം ക്ലാസ്സിലെ അടിസ്ഥാന പാഠാവലിയിലെ ചില പാഠഭാഗങ്ങൾ റിവിഷൻ ചെയ്യുന്നതിനുള്ള അവസരവും ഈ ആഴ്ച ലഭിച്ചു. മുൻപ് പഠിച്ച വിഷയങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുകയും കുട്ടികളുടെ സംശയങ്ങൾ പരിഹരിക്...

ഡിജിറ്റൽ പാഠപുസ്തകം

https://online.fliphtml5.com/iczbw/hzmk/

Teaching Practice Second Phase Weekly Report (Fifth Week)

7/1/2026 _ 8/1/2026   ടീച്ചിംഗ് പ്രാക്ടീസിന്റെ അഞ്ചാമത്തെ  ആഴ്ചയും എന്റെ അധ്യാപക ജീവിതത്തിലെ ഒരു മനോഹരമായ അധ്യായമായി തന്നെ മാറി. കുറച്ച് ദിവസത്തെ ഇടവേളയ്ക്കുശേഷം സ്കൂൾ കവാടം വീണ്ടും കടക്കുമ്പോൾ ഉള്ളിൽ ഒരു പ്രത്യേക ആവേശം നിറഞ്ഞിരുന്നു. മൂന്നാം സെമസ്റ്റർ ബി.എഡ്. പരീക്ഷയുടെ ഭാഗമായി അധ്യാപക പരിശീലന  ദിവസങ്ങളിൽ വന്ന മാറ്റങ്ങൾ മൂലം 7/1/2026 ബുധനാഴ്ച മുതൽ 8/1/2026 വ്യാഴാഴ്ച വരെയായിരുന്നു സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചത്. ഈ രണ്ട് ദിവസങ്ങൾ  പഠനത്തിന്റെയും അനുഭവങ്ങളുടെയും ലോകം തുറന്നു തന്നു. ക്രിസ്തുമസ് അവധിക്ക് ശേഷം കുട്ടികളോട് അവരുടെ ക്രിസ്തുമസ് അനുഭവങ്ങൾ ചോദിച്ച് അറിയാൻ സാധിച്ചത് ക്ലാസ്സിനെ കൂടുതൽ സൗഹൃദപരമാക്കി. കുട്ടികളുടെ കണ്ണുകളിലെ സന്തോഷവും അവരുടെ വാക്കുകളിലെ ആവേശവും ഭാഷയുടെ ജീവന്തത എന്നെ ബോധ്യപ്പെടുത്തി. ഭാഷ പഠനം പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങുന്നതല്ല; അനുഭവങ്ങളിലൂടെയും സംവാദങ്ങളിലൂടെയും വളരുന്നതാണെന്ന തിരിച്ചറിവ് ഈ നിമിഷങ്ങൾ ശക്തിപ്പെടുത്തി. ക്രിസ്തുമസ് പരീക്ഷയുടെ മാർക്കുകൾ സംബന്ധിച്ച് കുട്ടികളുമായി സംസാരിക്കുകയും, അവരുടെ പഠനത്തിലെ ശക്തികളും മെച്ചപ്പെടുത്തേണ്ട ഭാഗങ്ങളും ച...

Teaching practice Second Phase Weekly Report (Fourth week)

Image
17/11/2025 _ 21/11/2025  ടീച്ചിംഗ് പ്രാക്ടിസിന്റെ നാലാമത്തെ ആഴ്ച എനിക്ക് നല്ല അധ്യാപന അനുഭവങ്ങളാൽ നിറഞ്ഞതായിരുന്നു. പ്ലാനിങ് എല്ലാം തന്നെ മുൻകൂട്ടി തയ്യാറാക്കിയതുകൊണ്ട് ക്ലാസ്സ്‌ നടത്തിപ്പ് കൂടുതൽ എളുപ്പമായി. കുട്ടികളുടെ പഠനതലം കണക്കിലെടുത്ത് ഐസിടി ഉപകരണങ്ങൾ,കുട്ടികളുടെ ചിന്ത ഉണർത്തുന്ന പ്രവർത്തനങ്ങൾ, ചോദ്യോത്തരങ്ങൾ എന്നിവ ഉപയോഗിച്ച് ക്ലാസ്സ് കൈകാര്യം ചെയ്തു. ഇതിലൂടെ കുട്ടികളുടെ ശ്രദ്ധയും പങ്കാളിത്തവും വർധിച്ചു.  14/11/2025 നടത്തിയ നിദാനശോധകത്തിന്റെ അടിസ്ഥാനത്തിൽ 8.ബി യിൽ റെമഡിയിൽ ടീച്ചിങ് എടുത്തു. കുട്ടികളുടെ പഠന പോരായ്മകൾ പരിഹരിക്കാൻ ഇതിലൂടെ സാധിച്ചു. ആ ദിവസം തന്നെ ഒമ്പതാം ക്ലാസിൽ പുതിയ പാഠഭാഗമായ"കിട്ടുമ്മാവൻ " എന്ന പാഠഭാഗം ആരംഭിച്ചു . 20/11/2025 വ്യാഴാഴ്ച എട്ടാം ക്ലാസിൽ പുതിയ പാഠഭാഗമായ " കൂമൻക്കാവ് ''പഠിപ്പിച്ചു. അന്നേദിവസം തന്നെ ക്ലാസ് നിരീക്ഷണത്തിനായി ജനറൽ അധ്യാപികയായ ദീപ ടീച്ചർ എത്തിയിരുന്നു. ടീച്ചർ എത്തിയ ദിവസം ഞാൻ ക്ലാസ്സ് എടുത്തത് 8 ബിയിൽ ആയിരുന്നു. ടീച്ചർ നൽകിയ ഫീഡ്ബാക്കുകൾ എന്റെ അധ്യാപനത്തെയും, ഭാവിയിലെ അധ്യാപന ജീവിതത്തെയും കൂടുതൽ സജീവമാക്കുന്നതിന് സ...

Teaching practice Second Phase Weekly Report (Third Week)

Image
10/11/2025 _ 15/11/2025 അധ്യാപന പരിശീലനത്തിന്റെ മൂന്നാം ആഴ്ചയും സമൃദ്ധമായ അനുഭവങ്ങളാൽ നിറഞ്ഞതാണ്. ഈ ആഴ്ചയിലെ ദിവസങ്ങൾ അധ്യാപക ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു. വിദ്യാർത്ഥികളുമായി നേരിട്ട് ഇടപെടാനും, പാഠങ്ങൾ രൂപകൽപ്പന ചെയ്യാനും, പഠനരീതികൾ പരീക്ഷിക്കാനും ലഭിച്ച അവസരങ്ങൾ മൂല്യമേറിയതായിരുന്നു.  10/11/2025 തിങ്കളാഴ്ച ഒമ്പതാം ക്ലാസിൽ പുതിയ പാഠഭാഗമായ " അല്പമല്ല ഭുജിക്കുന്നു " എന്ന പാഠഭാഗം ഐ സി ടി ഉപകരണങ്ങളുടെ സഹായത്തോടെ പഠിപ്പിച്ചു. അതിലൂടെ ഐസിടി ഉപയോഗിച്ച് പഠിപ്പിക്കുന്നത് കുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും, പഠനപ്രക്രിയ കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കി തന്ന ഒരാഴ്ച കൂടിയായിരുന്നു ഇത്. പുതുമയുള്ള അധ്യാപന രീതികളും സാങ്കേതിക ഉപകരണങ്ങളും ചേർത്ത് ഉപയോഗിച്ചാൽ പഠനവും, അധ്യാപനവും കൂടുതൽ ഫലപ്രദമാക്കുവാൻ സാധിക്കുമെന്ന് ഐ സി ടി മാതൃകയിലൂടെ പഠിപ്പിച്ചപ്പോൾ കൂടുതൽ വ്യക്തമായി. ഒമ്പതാം ക്ലാസിൽ "അല്പമല്ല ഭുജിക്കുന്നു " എന്ന പാഠഭാഗം ഈ ആഴ്ച കൊണ്ട് പഠിപ്പിക്കുവാനും സാധിച്ചു. കൂടാതെ പാഠഭാഗവുമായി ബന്ധപ്പെട്ട ' ദ്വിത്വ സന്ധി' എന്...