Teaching Practice First Phase Weekly Report ( Fourth Week)

4/8/2025 to 8/8/2025
  ടീച്ചിംഗ് പ്രാക്ടീസിന്റെ  നാലാം വാരം 4/8/2025 ന് ആരംഭിച്ച് 8/8/2025ന്അവസാനിച്ചു. ഈയാഴ്ച വളരെ മനോഹരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു.എന്റെ  അധ്യാപന പരിശീലന ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്തുവാനും ഈ ആഴ്ചയിലൂടെ സാധിച്ചു. കുട്ടികളുടെ പേരുകൾ തിരിച്ചറിഞ്ഞ് അവരെ മനസ്സിലാക്കുവാൻ സാധിച്ചതിനൊപ്പം, അവരുമായി നല്ല രീതിയിലുള്ള ആശയവിനിമയത്തിനും സൗഹൃദപരമായ ബോധനത്തിനും സഹായകമായി. കുട്ടികളിൽ കൗതുകം ഉണർത്തുന്ന തരത്തിലുള്ള ക്ലാസുകൾ എടുക്കുവാനും സാധിച്ചു. സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടന്ന ഒരാഴ്ച കൂടിയായിരുന്നു ഇത്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കാനും കഴിഞ്ഞു. 4/8/2025 തിങ്കളാഴ്ച മുതൽ സ്കൂളിൽ പ്രഭാത ഭക്ഷണം വിതരണം ആരംഭിച്ചു. കഞ്ഞി, പപ്പടം, അച്ചാർ, ചെറുപയർ തോരൻ എന്നിവയാൽ സമൃദ്ധമായിരുന്നു പ്രഭാതഭക്ഷണം. പി.ടി.എ പ്രസിഡന്റ് കഞ്ഞി വിളമ്പി നൽകി പ്രഭാതഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ, പി.ടി.എ  അംഗങ്ങൾ, മാനേജ്മെന്റിന്റെ അംഗങ്ങൾ, സ്കൂളിലെ അധ്യാപകർ, അനധ്യാപകർ  തുടങ്ങി എല്ലാവരുടെയും സാന്നിധ്യത്തിലാണ് ആദ്യത്തെ പ്രഭാതഭക്ഷണവിതരണം ആരംഭിച്ചത്. അതിൽ എനിക്കും പങ്കാളിയാവാൻ സാധിച്ചു. പിന്നീടുള്ള എല്ലാ ദിവസങ്ങളിലും കുട്ടികൾക്ക് പ്രഭാതഭക്ഷണംവിളമ്പി നൽകുന്നതിൽ ഞാനും ഒരു ഭാഗമായി. 5/8/2025 ചൊവ്വാഴ്ചത്തെ  ഉച്ചഭക്ഷണം പ്രത്യേകതയുള്ളതായിരുന്നു. മുട്ട ബിരിയാണി ആയിരുന്നു അന്നത്തെ  ഉച്ചഭക്ഷണം. 6/8/2025 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂളിൽ പി.ടി.എ മീറ്റിങ്ങും, അതിനുശേഷം മൂന്നു മണിയോടുകൂടി പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ "കരുതലാകാം കരുത്തോടെ'' എന്ന ആപ്ത വാക്യത്തോടുകൂടി 'സമ്പൂർണ്ണരക്ഷാകർത്ത്യ ശാക്തീകരണം' എന്ന പരിപാടിയും ഉണ്ടായിരുന്നു. അഡ്വ. ജോസ് കളിക്കൽ ( എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ) ആണ് ക്ലാസ് നയിച്ചത്.8/8/2025 വെള്ളിയാഴ്ച സ്കൂളിൽ എൻ. സി. സി  ഉണ്ടായിരുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും, പരിപാടികളിലും സജീവമായി പങ്കെടുക്കുവാനും, വീക്ഷിക്കുവാനും സാധിക്കുന്നുണ്ട്. ഇനിയും നല്ല അനുഭവങ്ങൾ  പ്രതീക്ഷിക്കുന്നു...

Comments

Popular posts from this blog

Teaching practice first Phase Weekly Report (Second Week)

Teaching Practice First Phase Weekly Report(Third Week)