Teaching practice first Phase Weekly Report (Second Week)
21/7/2025 to 25/7/2025
എൻ്റെ അധ്യാപന പരിശീലനത്തിൻ്റെ ഒന്നാം ഘട്ടത്തിലെ രണ്ടാം വാരം 2025 ജൂലൈ 21, തിങ്കളാഴ്ച ആരംഭിച്ചു. രസകരമായി തന്നെ ഈ ആഴ്ചയും പൂർത്തീകരിക്കാൻ സാധിച്ചു. അഖില കേരള വായനാ മത്സരത്തിൽ(21/7/25) പങ്കാളിയാകാൻ സാധിച്ചു. കേരള മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് ജൂലൈ 22 പൊതു അവധിയായി പ്രഖ്യാപിച്ചു.ആദ്യത്തെ ആഴ്ചയിൽ നിന്നും വ്യത്യസ്തമായി അധ്യാപനത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു. ചാർട്ടുകൾ, ആക്ടിവിറ്റി കാർഡുകൾ, വീഡിയോസ് തുടങ്ങിയ ഐ. സി. റ്റി ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് താല്പര്യം ഉളവാക്കുന്ന രീതിയിൽ ക്ലാസുകൾ എടുക്കാൻ സാധിച്ചു. കൂടാതെ എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ഓരോ പാഠങ്ങൾ വീതം കൃത്യമായി പഠിപ്പിച്ചു തീർക്കുവാനും ഈ ആഴ്ചയിൽ സാധിച്ചു. കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ടുകൾ നൽകുകയും ചെയ്തു.കൂടാതെ 25/7/2025 ൽ സ്കൂളിൽ സംഘടിപ്പിക്കപ്പെട്ട മോക്ഡ്രിൽ പ്രോഗ്രാമിലും പങ്കെടുത്തു. എല്ലാ ദിവസവും അധ്യാപകർക്കൊപ്പം സ്കൂളിലെ ഉച്ചഭക്ഷണ വിതരണത്തിൽ പങ്കാളിയാവുകയും ചെയ്തു. സ്കൂളിന്റെ എല്ലാ പരിപാടികളിലും പൂർണമനസ്സോടെ പങ്കെടുക്കുകയും ചെയ്തു.
എന്റെ ഒന്നാം ഘട്ട അധ്യാപന പരിശീലനത്തിന്റെ രണ്ടാമത്തെ വാരം വളരെ സന്തോഷം നിറഞ്ഞതും, അനുഭവകേന്ദ്രികൃതവും ആയിരുന്നു. ഇനിയും നല്ല നിമിഷങ്ങൾ പ്രതീക്ഷിക്കുന്നു.
Comments
Post a Comment