Teaching practice Second Phase Weekly Report (Fourth week)

17/11/2025 _ 21/11/2025
 ടീച്ചിംഗ് പ്രാക്ടിസിന്റെ നാലാമത്തെ ആഴ്ച എനിക്ക് നല്ല അധ്യാപന അനുഭവങ്ങളാൽ നിറഞ്ഞതായിരുന്നു. പ്ലാനിങ് എല്ലാം തന്നെ മുൻകൂട്ടി തയ്യാറാക്കിയതുകൊണ്ട് ക്ലാസ്സ്‌ നടത്തിപ്പ് കൂടുതൽ എളുപ്പമായി. കുട്ടികളുടെ പഠനതലം കണക്കിലെടുത്ത് ഐസിടി ഉപകരണങ്ങൾ,കുട്ടികളുടെ ചിന്ത ഉണർത്തുന്ന പ്രവർത്തനങ്ങൾ, ചോദ്യോത്തരങ്ങൾ എന്നിവ ഉപയോഗിച്ച് ക്ലാസ്സ് കൈകാര്യം ചെയ്തു. ഇതിലൂടെ കുട്ടികളുടെ ശ്രദ്ധയും പങ്കാളിത്തവും വർധിച്ചു.
 14/11/2025 നടത്തിയ നിദാനശോധകത്തിന്റെ അടിസ്ഥാനത്തിൽ 8.ബി യിൽ റെമഡിയിൽ ടീച്ചിങ് എടുത്തു. കുട്ടികളുടെ പഠന പോരായ്മകൾ പരിഹരിക്കാൻ ഇതിലൂടെ സാധിച്ചു. ആ ദിവസം തന്നെ ഒമ്പതാം ക്ലാസിൽ പുതിയ പാഠഭാഗമായ"കിട്ടുമ്മാവൻ " എന്ന പാഠഭാഗം ആരംഭിച്ചു . 20/11/2025 വ്യാഴാഴ്ച എട്ടാം ക്ലാസിൽ പുതിയ പാഠഭാഗമായ " കൂമൻക്കാവ് ''പഠിപ്പിച്ചു. അന്നേദിവസം തന്നെ ക്ലാസ് നിരീക്ഷണത്തിനായി ജനറൽ അധ്യാപികയായ ദീപ ടീച്ചർ എത്തിയിരുന്നു. ടീച്ചർ എത്തിയ ദിവസം ഞാൻ ക്ലാസ്സ് എടുത്തത് 8 ബിയിൽ ആയിരുന്നു. ടീച്ചർ നൽകിയ ഫീഡ്ബാക്കുകൾ എന്റെ അധ്യാപനത്തെയും, ഭാവിയിലെ അധ്യാപന ജീവിതത്തെയും കൂടുതൽ സജീവമാക്കുന്നതിന് സഹായിക്കുന്നതായിരുന്നു. നല്ല ക്ലാസായിരുന്നു എന്ന് ടീച്ചർ പറഞ്ഞു,കുട്ടികൾക്കു നല്ല രീതിയിൽ ഞാൻ മോട്ടിവേഷൻ നൽകി അവരെ പഠനത്തിലേക്ക് എത്തിക്കുന്നത് എടുത്ത് പറയേണ്ട ഒരു കാര്യം ആണ് എന്ന് ടീച്ചർ പറഞ്ഞു. വളരെ മികച്ച ക്ലാസ്സ് ആയിരുന്നു എന്ന് ടീച്ചർ പറഞ്ഞു, അതെനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. ഈയാഴ്ച കൊണ്ട് ഒമ്പതാം ക്ലാസിലെ "കിട്ടുമ്മാവൻ " എന്ന പാഠം പഠിപ്പിച്ചു തീർക്കുവാനും നോട്ട് നൽകുവാനും സാധിച്ചു. എട്ടാം ക്ലാസ്സിലും "കൂമൻക്കാവ് " എന്ന പാഠഭാഗം പഠിപ്പിച്ചു തീർത്തു.
 ക്ലാസ് പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാനും, കുട്ടികളുടെ പ്രതികരണങ്ങളിൽ മെച്ചപ്പെട്ട മാറ്റങ്ങൾ സൃഷ്ടിക്കാനും ഈ ആഴ്ചയിലൂടെ സാധിച്ചു. ഐസിടി ഉപകരണങ്ങൾ, ചാർട്ട്, ബ്ലാക്ക് ബോർഡ്, ആക്ടിവിറ്റി കാർഡുകൾ എന്നിവ
 ഉപയോഗിച്ച് ഞാൻ എന്റെ ക്ലാസുകൾ കൂടുതൽ മികവുറ്റതാക്കുവാൻ ശ്രമിച്ചു.
 രണ്ടാംഘട്ട അധ്യാപന പരിശീലനം ആരംഭിച്ചിട്ട് ഇതുവരെയുള്ള ഓരോ ദിവസവും പുതിയ അനുഭവങ്ങളും തിരിച്ചറിവുകളും ആണ് എനിക്ക് സമ്മാനിച്ചത്. ക്ലാസ് റൂമിലെ ഇടപെടലുകൾ, പാഠങ്ങൾ അവതരിപ്പിച്ച അനുഭവങ്ങൾ, കുട്ടികളുമായി ഉണ്ടായ അധ്യാപക വിദ്യാർത്ഥി ബന്ധം,... എല്ലാം എന്റെ അധ്യാപന വ്യക്തിത്വത്തെ കൂടുതൽ ശക്തമാക്കി. രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ ആദ്യത്തെ കുറച് ദിവസങ്ങൾ ഇവിടെ അവസാനിക്കുമ്പോൾ, ബാക്കിയുള്ള ദിവസങ്ങൾ ജനുവരിയിൽ തുടരാം എന്ന പ്രതീക്ഷയോടെ ഞാൻ മുന്നോട്ടു പോകുന്നു. ഇതുവരെ സമ്പാദിച്ച അനുഭവങ്ങളും നേടിയ തിരിച്ചറിവുകളും വരും ദിവസങ്ങളിലും പ്രചോദനപ്പെടുമെന്ന ആത്മവിശ്വാസം എന്നിൽ കൂടുതൽ ആഴത്തിൽ പതിഞ്ഞ ഒരാഴ്ച കൂടിയായിരുന്നു ഇത്.

Comments