INNOVATIVE WORK SECOND PHASE REPORT


ആമുഖം

2024–26 ബി.എഡ് പാഠ്യ  പദ്ധതിയുടെ ഭാഗമായി നൂതന പ്രവർത്തനം തയ്യാറാക്കേണ്ടതിന്റെ ഭാഗമായി, രണ്ടാംഘട്ട അധ്യാപക പരിശീലനത്തിനിടെ ഞാൻ “പോപ്സ്റ്റിക് വീൽ” എന്ന നൂതന പഠനോപകരണം സ്വയം രൂപകൽപ്പന ചെയ്ത് നിർമ്മിച്ചു. ഒമ്പതാം ക്ലാസിലെ 'ആരോഗ്യത്തിന്റെ രസക്കൂട്ടുകൾ' എന്ന യൂണിറ്റിൽ ഉൾപ്പെട്ട 'അല്പമല്ല ഭുജിക്കുന്നു'  എന്ന പാഠഭാഗത്തെ ആസ്പദമാക്കിയായിരുന്നു ഈ നൂതന പ്രവർത്തനത്തിന്റെ രൂപകൽപ്പന.
നൂതന പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ
തുള്ളൽ എന്ന കേരളീയ കലാരൂപത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകുകയെന്നതായിരുന്നു.
ദൃശ്യാധിഷ്ഠിത പഠനത്തിലൂടെ കുട്ടികളുടെ കൗതുകവും സജീവ പങ്കാളിത്തവും വർദ്ധിപ്പിക്കുക,
മലയാള പഠനത്തോടൊപ്പം കേരളീയ സംസ്കാരവും പൈതൃകവും കുട്ടികൾക്ക് പരിചയപ്പെടുത്തുക.
കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന പഠനോപകരണം വഴി പഠനം ആസ്വാദ്യകരമാക്കുക എന്നിവ ആയിരുന്നു.

നിർമ്മാണ സാമഗ്രികൾ

 ഐസ്ക്രീം സ്റ്റിക്കുകൾ (Ice cream sticks)
ചാർട്ട് പേപ്പർ
നിറക്കടലാസ്
ചിത്രങ്ങൾ
ഗ്ലൂ / സെല്ലോടേപ്പ്
സ്കെച്ച് പേന
 
നിർമ്മാണ രീതി
 
പോപ്സ്റ്റിക്കുകൾ ഉപയോഗിച്ച് വീൽ ആകൃതിയിലുള്ള ഘടന തയ്യാറാക്കി. അതിന്റെ ഓരോ സെക്ഷനുകളിലും തുള്ളൽ കലാരൂപത്തെ സംബന്ധിച്ച ചിത്രങ്ങളും ചുരുക്കിയ വിവരങ്ങളും ഉൾപ്പെടുത്തി. വീൽ തിരിക്കുമ്പോൾ ഓരോ സെക്ഷനും വ്യക്തമായി കാണാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം നടത്തിയത്.

ക്ലാസ് മുറിയിലെ ഉപയോഗം

ഈ നൂതന പ്രവർത്തനം ക്ലാസ്സിൽ (7/11/2025 ) അവതരിപ്പിച്ചപ്പോൾ കുട്ടികളിൽ വലിയ കൗതുകവും ആകാംക്ഷയും കാണപ്പെട്ടു. വീൽ തിരിക്കുന്നതിനോടൊപ്പം ഓരോ സെക്ഷനിലെ ആശയങ്ങൾ കുട്ടികൾക്ക് നേരിട്ട് കാണാനും മനസ്സിലാക്കാനും സാധിച്ചു. തുള്ളൽ എന്ന കലാരൂപത്തിന്റെ സവിശേഷതകളും പ്രാധാന്യവും കുട്ടികൾ വളരെ എളുപ്പത്തിൽ ഗ്രഹിക്കാൻ ഈ പഠനോപകരണം സഹായകമായി.

പഠനഫലങ്ങൾ

കുട്ടികളുടെ ശ്രദ്ധയും പങ്കാളിത്തവും ഗണ്യമായി വർദ്ധിച്ചു.
ദൃശ്യാധിഷ്ഠിത പഠനം പഠനത്തെ കൂടുതൽ ആസ്വാദ്യകരമാക്കി.
മലയാള പഠനത്തോടൊപ്പം കേരളീയ സംസ്കാരത്തെയും പൈതൃകത്തെയും കുറിച്ച് കുട്ടികൾക്ക് ബോധം ലഭിച്ചു.
തുള്ളൽ കലാരൂപത്തെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികൾക്ക് ഉണ്ടായി.

ഉപസംഹാരം

രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഈ “പോപ്സ്റ്റിക് വീൽ” എന്ന നൂതന പ്രവർത്തനം പഠനപ്രക്രിയയെ കൂടുതൽ സജീവവും ഫലപ്രദവുമാക്കി. ഇത്തരം നൂതന പഠനോപകരണങ്ങൾ കുട്ടികളുടെ പഠനാനുഭവം സമൃദ്ധമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ഭാവിയിലും ഇത്തരത്തിലുള്ള നൂതന പ്രവർത്തനങ്ങൾ അധ്യാപനത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈ പ്രവർത്തനം വ്യക്തമാക്കുന്നു.

Comments

Popular posts from this blog

Teaching practice first Phase Weekly Report (Second Week)

Teaching Practice First Phase Weekly Report(Third Week)

Teaching Practice First Phase Weekly Report ( Fourth Week)