Teaching practice Second Phase Weekly Report (Third Week)
10/11/2025 _ 15/11/2025
അധ്യാപന പരിശീലനത്തിന്റെ മൂന്നാം ആഴ്ചയും സമൃദ്ധമായ അനുഭവങ്ങളാൽ നിറഞ്ഞതാണ്. ഈ ആഴ്ചയിലെ ദിവസങ്ങൾ അധ്യാപക ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു. വിദ്യാർത്ഥികളുമായി നേരിട്ട് ഇടപെടാനും, പാഠങ്ങൾ രൂപകൽപ്പന ചെയ്യാനും, പഠനരീതികൾ പരീക്ഷിക്കാനും ലഭിച്ച അവസരങ്ങൾ മൂല്യമേറിയതായിരുന്നു.
10/11/2025 തിങ്കളാഴ്ച ഒമ്പതാം ക്ലാസിൽ പുതിയ പാഠഭാഗമായ " അല്പമല്ല ഭുജിക്കുന്നു " എന്ന പാഠഭാഗം ഐ സി ടി ഉപകരണങ്ങളുടെ സഹായത്തോടെ പഠിപ്പിച്ചു. അതിലൂടെ ഐസിടി ഉപയോഗിച്ച് പഠിപ്പിക്കുന്നത് കുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും, പഠനപ്രക്രിയ കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കി തന്ന ഒരാഴ്ച കൂടിയായിരുന്നു ഇത്. പുതുമയുള്ള അധ്യാപന രീതികളും സാങ്കേതിക ഉപകരണങ്ങളും ചേർത്ത് ഉപയോഗിച്ചാൽ പഠനവും, അധ്യാപനവും കൂടുതൽ ഫലപ്രദമാക്കുവാൻ സാധിക്കുമെന്ന് ഐ സി ടി മാതൃകയിലൂടെ പഠിപ്പിച്ചപ്പോൾ കൂടുതൽ വ്യക്തമായി. ഒമ്പതാം ക്ലാസിൽ "അല്പമല്ല ഭുജിക്കുന്നു " എന്ന പാഠഭാഗം ഈ ആഴ്ച കൊണ്ട് പഠിപ്പിക്കുവാനും സാധിച്ചു. കൂടാതെ പാഠഭാഗവുമായി ബന്ധപ്പെട്ട ' ദ്വിത്വ സന്ധി' എന്ന ആശയം ആശയസമ്പാദന മാതൃകയിലൂടെ 13/11/2025 വ്യാഴാഴ്ച പഠിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ആശയം ഫലപ്രദമാക്കുവാൻ ആശയസമ്പാദന മാതൃകയിലൂടെ സാധിച്ചു.
11/11/2025 ചൊവ്വാഴ്ച എട്ടാം ക്ലാസിലെ പുതിയ പാഠഭാഗമായ " നിളാതീരത്ത് " പഠിപ്പിച്ചു. തുടർന്ന് പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ടുകൾ കൃത്യമായി നൽകുകയും, നോട്ടുകൾ കൃത്യമായി ചെക്ക് ചെയ്യുകയും ചെയ്തിരുന്നു. ഭൂരിഭാഗം കുട്ടികളും നോട്ടുകൾ കൃത്യമായി എഴുതുന്നുണ്ടായിരുന്നു അത് എനിക്ക് വളരെയധികം സന്തോഷമുണ്ടാക്കി. നോട്ടുകൾ എഴുതാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് അതിനുള്ള പ്രോത്സാഹനവും നൽകി അവരെയും മുന്നോട്ടു കൊണ്ടു വരാൻ ശ്രമിച്ചു.14/11/2025 വെള്ളിയാഴ്ച രണ്ടാമത്തെ പിരീഡ് 8.B യിൽ " മൊഴിമുത്തുകൾ " എന്ന യൂണിറ്റിലെ അഞ്ച് ചെറിയ കവിതകളും, അടുത്ത പാഠഭാഗമായ ' നിളാതീരത്ത്" എന്ന പാഠഭാഗത്തെയും ഉൾക്കൊള്ളിച്ച് 'നിദാന ശോധകം ' നടത്തി. ചാർട്ടുകൾ, വിദ്യാർത്ഥി കേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ,കൃത്യമായ ആസൂത്രണം, ഐസിടിഉപകരണങ്ങൾ, ബ്ലാക്ക്ബോർഡിന്റെ കൃത്യമായ ഉപയോഗം മറ്റു ബോധന മാധ്യമങ്ങൾ എന്നിവ ഉപയോഗിച്ച് ഞാൻ എന്റെ അധ്യാപനം കൂടുതൽ കാര്യക്ഷമമാക്കാൻ ശ്രമിച്ചു.
വിദ്യാർത്ഥി കേന്ദ്രീകൃതമായ സമീപനത്തിന്റെയും, കൃത്യമായ ആസൂത്രണത്തിന്റെയും പ്രാധാന്യം വ്യക്തമായി മനസ്സിലാക്കി തന്ന ഒരാഴ്ച കൂടിയായിരുന്നു ഇത്. ഓരോ ദിവസവും, ഓരോ ആഴ്ചയും പുതിയ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. കുട്ടികളുമായി ചെലവഴിക്കുന്ന ഓരോ നിമിഷവും അധ്യാപക ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കുന്നു. ഭാവിയിലെ അധ്യാപന പ്രവർത്തനങ്ങൾക്ക് കൂടുതൽ സമഗ്രവും വിദ്യാർത്ഥി കേന്ദ്രവുമായ സമീപനം സഹായിക്കുമെന്ന് മനസ്സിലാക്കി തന്ന ഒരാഴ്ച കൂടിയായിരുന്നു ഇത്. ഈ ആഴ്ചയിൽ സ്കൂളിൽ നിരവധി പരിപാടികൾ നടക്കുക ഉണ്ടായി. 12/11/2025 ബുധനാഴ്ച സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗവും N. S. S ന്റെയും സംയുക്ത നേതൃത്വത്തിൽ " Book Fair " സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കും ഒപ്പം ഞങ്ങൾക്കും പങ്കെടുക്കാനുള്ള അവസരം കൂടി ലഭിച്ചു.14/11/2025 വെള്ളിയാഴ്ച ശിശുദിനത്തോടനുബന്ധിച്ച് സെന്റ് തോമസ് എച്ച് എസ് എസ് സ്കൂളിലെ ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കൻഡറി വിഭാഗത്തിലെ എൻ.എസ്.എസ്സിന്റെയും നേതൃത്വത്തിൽ ഗിന്നസ് റെക്കോർഡും, ഉജ്ജ്വല ബാല പുരസ്കാരത്തിന് അർഹയായ " നേഹ " എന്ന 10 വയസ്സുള്ള കുട്ടിയെ അനുമോദിക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള പരിപാടികളിലൂടെ ശിശുദിനത്തെ വിജയകരമായ രീതിയിൽ സ്കൂളിൽ ആഘോഷിച്ചു.
3/11/2025 തിങ്കളാഴ്ച പരുമല പള്ളി പെരുന്നാൾ പ്രമാണിച്ച് സ്കൂളിൽ ക്ലാസ്സ് ഉണ്ടായിരുന്നില്ല,അതിനാൽ 15/11/2025 ശനിയാഴ്ച പ്രവർത്തി ദിനം ആയിരുന്നു. എന്നാൽ എനിക്ക് ഹോസ്പിറ്റൽ പോവേണ്ട ആവശ്യമുണ്ടായതിനാൽ അന്നത്തെ ദിവസം പോകാൻ കഴിഞ്ഞില്ല.
Comments
Post a Comment