Teaching Practice First Phase Weekly Report ( Sixth Week)
18/8/2025 to 22/8/2025
ടീച്ചിംഗ് പ്രാക്ടീസിന്റെ ആറാം വാരം 18/8/2025 മുതൽ 22/8/2025 വരെയായിരുന്നു. ഈ ആഴ്ചയും വളരെയധികം സന്തോഷത്തോടെ പൂർത്തീകരിക്കാൻ സാധിച്ചു. മികച്ച അനുഭവങ്ങൾ നൽകിയ ഒരു ആഴ്ച കൂടിയായിരുന്നു ഇത്.18/8/2025 തിങ്കൾ മുതൽ ഓണപരീക്ഷ ആരംഭിച്ചു. ഓണപ്പരീക്ഷ നടക്കുന്ന സമയത്തും സ്കൂളിൽ പോകാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നി. പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപകരെ സഹായിക്കുവാൻ സാധിച്ചു. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എപ്രകാരമാണ് പരീക്ഷ നടത്തേണ്ടതെന്ന അറിവ് ലഭിച്ചു. ഞങ്ങൾക്ക് എക്സാം ഡ്യൂട്ടി ഒന്നും തന്നെ ലഭിച്ചിരുന്നില്ല, എങ്കിലും പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അധ്യാപകരെ സഹായിക്കാൻ സാധിച്ചു. ചോദ്യ പേപ്പർ അടുക്കി വെക്കുവാനും, കൃത്യസമയത്ത് തന്നെ കുട്ടികളെ പരീക്ഷാഹാളിൽ ഹാജരാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഞങ്ങളുടെ മേൽനോട്ടത്തിൽ ആണ് നടത്തിയത്. പരീക്ഷ നടക്കുന്ന സമയത്ത് പരീക്ഷയുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിക്കുവാനും അവസരം ലഭിക്കുകയുണ്ടായി. പരീക്ഷാവേളയിൽ ഒരു അധ്യാപികക്ക് ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്തങ്ങൾ എത്രത്തോളം ആണെന്നുള്ളത് മറ്റ് അധ്യാപകരിൽ നിന്നും കണ്ടു പഠിക്കുവാൻ ഈ ആഴ്ചയിൽ അവസരം ലഭിച്ചു.കുട്ടികൾ ഓരോരുത്തരും പരീക്ഷക്ക് വേണ്ടി എത്രമാത്രം തയ്യാറെടുക്കുന്നുവെന്നും മനസ്സിലാക്കുവാൻസാധിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷവും, അഭിമാനവും തോന്നുകയുണ്ടായി.
ഓണപ്പരീക്ഷ വേളയിലും സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ഉണ്ടായിരുന്നു. എല്ലാ ദിവസത്തെയും ഉച്ചഭക്ഷണ മെനു സ്കൂളിൽ പ്രദർശിപ്പിക്കുകയുണ്ടായിരുന്നു. കുട്ടികൾക്ക് കൃത്യസമയത്ത് തന്നെ ഉച്ചഭക്ഷണം വിളമ്പി നൽകുന്നതിൽ എനിക്കും പങ്കാളിയാവാൻ സാധിച്ചു. ഓണാവധിക്ക് മുമ്പുള്ള സ്കൂളിലെ അവസാനത്തെ ആഴ്ച കൂടിയായിരുന്നു ഇത്, അതിൽ കുറച്ച് സങ്കടവും ഉണ്ടായിരുന്നു. ഓണാവധിക്ക് ശേഷം വീണ്ടും സ്കൂളിലേക്ക് തിരിച്ചെത്താം എന്ന പ്രതീക്ഷയോടെ കൂടി തന്നെ ഈ ആഴ്ചയും അവസാനിച്ചു. എന്തുകൊണ്ടും വളരെ മികച്ച അനുഭവങ്ങളും, നിമിഷങ്ങളും സമ്മാനിച്ച ആറാഴ്ചകൾ ആയിരുന്നു എന്റെ അധ്യാപന പരിശീലനത്തിന്റെ ഭാഗമായി കടന്നുപോയ ഈ ദിനങ്ങൾ, ഇനിയും നല്ല ദിവസങ്ങൾ പ്രതീക്ഷിക്കുന്നു...
Comments
Post a Comment