Teaching Practice First Phase Weekly Report (Seventh Week)
8/9/2025 to 12/9/3025
ടീച്ചിംഗ് പ്രാക്ടിസിന്റെ ഏഴാംമത്തെ ആഴ്ച 8/9/2025 തിങ്കൾ മുതൽ 12/9/2025 വെള്ളി വരെ ആയിരുന്നു. ഓണ അവധിക്ക് ശേഷം ഉള്ള ആദ്യത്തെ ആഴ്ച ആണ് ഈ കടന്ന് പോയത്. നല്ല അനുഭവങ്ങൾ സമ്മാനിച്ച ഒരു ആഴ്ച കൂടെ ആയിരുന്നു ഇത്. 11/9/2025 ചൊവ്വ ആറന്മുള ഉതൃട്ടാതി വള്ളം കളിയോട് അനുബന്ധിച്ചു പത്തനംതിട്ട ജില്ലക്ക് പൊതു അവധി ആയിരുന്നു. കൃത്യമായിക്ലാസ്സുകളിൽ കയറാനും, പഠിപ്പിക്കുവാനും സാധിച്ചു.ഈ ആഴ്ചകളിൽ ഓണ പരീക്ഷകളുടെ മാർക്ക് വിതരണവും, പി. റ്റി. എ മീറ്റിങ്ങും സ്കൂളിൽ കൃത്യമായി നടന്നു. 10/9/2025 ബുധനാഴ്ച്ച സ്കൂളിൽ 3.00 മണിക്ക് ശേഷം N. C. C ഉണ്ടായിരുന്നു. മലയാളം അധ്യാപികയായ ബിത ടീച്ചർ ആണ് N. C. C യുടെ ചുമതല വഹിക്കുന്നത്. ഈ ആഴ്ച സ്കൂളിൽ പ്രഭാത ഭക്ഷണ വിതരണം ഉണ്ടായിരുന്നില്ല. 11/9/2025 പാല് വിതരണം ഉണ്ടായിരുന്നു. 12/9/2025 വെള്ളിയാഴ്ച സ്കൂളിൽ 'Little Kite 'ന്റെ വൺ ഡേ ക്യാമ്പ് ഉണ്ടായിരുന്നു. ക്യാമ്പ് നടത്തപെട്ടത് താര ടീച്ചറിന്റെ നേതൃത്വത്തിലാണ്. 12/9/2025 വെള്ളി ഉച്ചക്ക് ശേഷം സ്കൂളിൽ പി. റ്റി. എ മീറ്റിംഗ് ഉണ്ടായിരുന്നു. മിക്കവാറും എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ എത്തിയിരുന്നു. മലയാളം അദ്ധ്യാപിക എന്ന നിലയിൽ എന്നോടും കുട്ടികളെ കുറിച്ചുള്ള അഭിപ്രായം മാതാപിതാക്കൾ തിരക്കി. അത് എന്നിൽ വലിയ സന്തോഷം ഉളവാക്കി. ഒൻപതാം ക്ലാസിൽ 'വംശം ' എന്ന കവിത പഠിപ്പിച്ചു തീർക്കുവാൻ സാധിച്ചു.'ദ്വിത്വസന്ധി' എന്ന ആശയം ആശയ സമ്പാദന മാതൃകയിലൂടെ വ്യക്തമായി കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു. ഉച്ചഭക്ഷണ വിതരണം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നു ഉണ്ട്.
Comments
Post a Comment