Teaching Practice First Phase Weekly Report (Eighth Week)

15/9/2025 to 19/9/2025
           ടീച്ചിംഗ് പ്രാക്ടീസിന്റെ എട്ടാംമത്തെ ആഴ്ച 15/9/2025 മുതൽ 19/9/2025 വരെയായിരുന്നു. ഹെഡ്മാസ്റ്ററിന്റെ അഭാവത്തിലും സ്കൂളിലെ പ്രവർത്തനങ്ങൾ എല്ലാം കൃത്യതയോട് കൂടി തന്നെ അനിത ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. 16/9/2025 ചൊവ്വാഴ്ച മുതൽ പ്രഭാതഭക്ഷണ വിതരണം പുനരാരംഭിച്ചു. അന്ന് തന്നെ സ്കൂളിൽ കുട്ടികൾക്കു അയൺ ഗുളിക വിതരണം ഉണ്ടായിരുന്നു. യു. പി യിലെ കുട്ടികൾക്കു അയൺ ഗുളിക കൊടുക്കുവാൻ എന്നെ ആണ് ഏൽപ്പിച്ചത്. കൊച്ചു കുട്ടികൾ ആണെങ്കിൽ കൂടി സ്വന്തം ആരോഗ്യകാര്യത്തെ സംബന്ധിച്ച് നല്ല ബോധം അവർക്ക് ഉണ്ടായിരുന്നു. എല്ലാ കുട്ടികളും ക്ലാസ്സിൽ വെച്ച് തന്നെ ഗുളിക കഴിച്ചു.കൊച്ചുകുട്ടികളുടെ ക്ലാസ്സിൽ കേറിയത് വല്ലാത്ത ഒരു അനുഭവം ആണ് എനിക്ക് ഉണ്ടാക്കിയത്.എന്റെ കുട്ടിക്കാല സ്കൂൾ ജീവിതത്തിലേക്കു കൂട്ടികൊണ്ട് പോയി.16/9/2025 ന് സ്കൂളിൽ അക്ഷരമുറ്റം ക്വിസ് നടത്തിയിരുന്നു. 17/9/2025 ബുധനാഴ്ച 3.00 മണിക്ക് ശേഷം N. C. C ഉണ്ടായിരുന്നു. 18/9/2025 വ്യാഴം, 19/9/2025 വെള്ളി എന്നി ദിവസങ്ങളിൽ ktet exam ഉണ്ടായതിനാൽ സ്കൂളിൽ പോയിരുന്നില്ല.
  വളരെ നല്ല അനുഭവങ്ങളും, നിമിഷങ്ങളും സമ്മാനിച്ച ഒരാഴ്ച കൂടിയായിരുന്നു ഇത്.  കൃത്യമായി തന്നെ ക്ലാസുകൾ കൈകാര്യം ചെയുവാനും ഈ ദിവസങ്ങളിൽ സാധിച്ചു.

Comments

Popular posts from this blog

Teaching practice first Phase Weekly Report (Second Week)

Teaching Practice First Phase Weekly Report(Third Week)

Teaching Practice First Phase Weekly Report ( Fourth Week)