Teaching Practice First Phase Weekly Report (Nineth Week)

22/9/2025 to 26/9/2025
   ഒന്നാംഘട്ട അധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ച 22/9/2025 തിങ്കൾ മുതൽ 26/9/2025 വെള്ളി വരെ ആയിരുന്നു. ഈ ആഴ്ചയും വളരെ മനോഹരമായി തന്നെ പൂർത്തീകരിക്കാൻ സാധിച്ചു. ഒന്നാംഘട്ട അധ്യാപന പരിശീലനത്തിന്റെ അവസാന ദിവസങ്ങൾ ആയതിനാൽ തന്നെ അതിന്റെ കുറച്ച് വിഷമങ്ങൾ ഉണ്ടായിരുന്നു. സ്കൂളിനോടും, അവിടുത്തെ കുട്ടികളോടും, അധ്യാപകരോടും, തുടങ്ങിയ എല്ലാവരോടും നല്ല തരത്തിലുള്ള ഒരു ബന്ധം നിലനിർത്തുവാനും സാധിച്ചിരുന്നു. 22/9/2025 തിങ്കളാഴ്ച ശൈലശ്രീ ടീച്ചറും, ജനറൽ അധ്യാപികയായ യമുന ടീച്ചറും ക്ലാസ് നിരീക്ഷണത്തിനായി എത്തിയിരുന്നു.'ദയ'എന്ന പാഠഭാഗമാണ് ഞാൻ പഠിപ്പിച്ചത്. ഉച്ചയ്ക്കു ശേഷമുള്ള അഞ്ചാമത്തെ പിരീഡ് ആയിരുന്നു എന്റെ ക്ലാസ് നിരീക്ഷണത്തിനായി വന്നത്. ഒമ്പതാം ക്ലാസിലാണ് ആ സമയത്ത് ഞാൻ ക്ലാസ് എടുത്തത്. യാതൊരു പ്രശ്നങ്ങളും ഇല്ലാതെ തന്നെ ക്ലാസുകൾ കൈകാര്യം ചെയ്യാൻ എന്നെക്കൊണ്ട് സാധിച്ചു.വളരെ നല്ല ക്ലാസ്സ് ആണ് എന്ന് രണ്ട് ടീച്ചർമാരും പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വളരെ അധികം സന്തോഷം തോന്നി.24/9/2025 ബുധനാഴ്ച സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടന്ന ഒരു ദിവസമായിരുന്നു. പ്രധാനമായും അന്ന് അസംബ്ലി ഉണ്ടായിരുന്നു. ഒരു സ്പെഷ്യൽ അസംബ്ലി തന്നെയായിരുന്നു അത്. ഹെൽത്ത് ഇൻസ്പെക്ടർ 'ഭാവന' മേഡം 'അമീബിക് മസ്തിഷ്ക ജ്വരത്തെകുറിച്ച്' കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നതായിരുന്നു അസംബ്ലി. കൂടാതെ ആരോഗ്യവകുപ്പിലെ മറ്റ് അംഗങ്ങളും സ്കൂളിലെത്തിയിരുന്നു. കുട്ടികൾക്ക് നല്ല രീതിയിലുള്ള ഒരു ബോധവൽക്കരണം തന്നെയായിരുന്നു അന്ന് ലഭിച്ചത്. സ്കൂളിൽ നടന്ന ഫുട്ബോളിലും വോളിബോളിലും ഫസ്റ്റ് പ്രൈസ് കിട്ടിയ കുട്ടികളുടെ വിജയാഘോഷയാത്രയും ഉണ്ടായിരുന്നു. അന്ന് തന്നെ 11.00 മണിക്ക് ശേഷം ലഹരി ഉപയോഗത്തിനെതിരെ കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നതിനായി " ലഹരിയില്ലാത്ത പുലരിക്കായി"എന്ന ഉദ്ദേശത്തോടെ 'Lions Club Internation ' നടത്തുന്ന ഒരു ദൃശ്യ ആവിഷ്കാരം കുട്ടികളെ കാണിക്കുകയുണ്ടായി. 25/9/2025 വ്യാഴാഴ്ച 8.B യിലെ കുട്ടികൾക്ക് ഇതുവരെ പഠിപ്പിച്ച ഒരു യൂണിറ്റിനെ അടിസ്ഥാനമാക്കി സിദ്ധിശോധകം നടത്തി. 26/9/2025 വെള്ളിയാഴ്ച ബി. എഡ് കരിക്കുല ത്തിന്റെ ഭാഗമായി "SAY NO TO DRUGS " എന്ന Drug awareness compaigan നടത്തി. അന്ന് സ്കൂളിൽ N. C. C ഉള്ള ദിവസം കൂടിയായിരുന്നു. കഴിഞ്ഞ ക്ലാസ്സിൽ നടത്തിയ സിദ്ദിശോധകത്തിന്റെ മാർക്കും കുട്ടികൾക്ക് വിതരണം ചെയ്തു. ഒമ്പതാം ക്ലാസിലെ 'ദയ' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി ചെയ്ത ഇന്നോവേറ്റീവ് വർക്കും കുട്ടികളെ കാണിച്ചു. കുട്ടികൾക്ക് അത് വളരെയധികം ആകർഷകമായി തോന്നി എന്ന് മനസ്സിലാക്കാൻ സാധിച്ചു.'ദയ' എന്ന പാഠഭാഗത്തിലെ പ്രധാനപ്പെട്ട സീനുകളെ അടിസ്ഥാനമാക്കി ഒരു ടി. വി മോഡൽ ആണ് ഞാൻ ചെയ്തത്.
  സ്കൂളിലെ എല്ലാവിധ പ്രവർത്തനങ്ങളിലും എന്റെ സജീവ സാന്നിധ്യം ഞാൻ ഉറപ്പുവരുത്തിയിരുന്നു. ആ സ്കൂളിന്റെ ഒരു ഭാഗമായിത്തന്നെ എന്റെ എല്ലാവിധ കർത്തവ്യങ്ങളും കൃത്യതയോടെ കൂടി തന്നെ ചെയ്തു. ഒന്നാംഘട്ട അധ്യാപന പരിശീലനത്തിന്റെ അവസാന ദിനം ആയതിനാൽ തന്നെ 26/9/2025 വെള്ളിയാഴ്ച സ്കൂളിൽ പാചകം ചെയ്യുന്ന അമ്മമാരോട് അടക്കം സ്കൂളിൽ എല്ലാവരോടും യാത്ര പറഞ്ഞിട്ടാണ് ഇറങ്ങിയത്.U. P യിലെ അധ്യാപകർ ലീവ് എടുക്കുമ്പോൾ സബ്സ്റ്റ്യൂഷനായി അവിടെയും ഇടയ്ക്കൊക്കെ കയറാറുള്ളതിനാൽ അവിടുത്തെ കുട്ടികളോടും വിടപറഞ്ഞിട്ടാണ് ഇന്ന് മടങ്ങിയത്. 8,9 ലെയും എല്ലാ കുട്ടികളോടും യാത്ര പറഞ്ഞു. കുട്ടികൾക്കും ചെറിയ വിഷമം ഉണ്ടായിരുന്നു. എന്നിരുന്നാലും രണ്ടാംഘട്ട അധ്യാപന പരിശീലനത്തിനായി തിരികെ വീണ്ടും എത്താമെന്ന ശുഭ പ്രതീക്ഷയോടുകൂടി സ്കൂളിൽ നിന്നും പടിയിറങ്ങി.

Comments

Popular posts from this blog

Teaching practice first Phase Weekly Report (Second Week)

Teaching Practice First Phase Weekly Report(Third Week)

Teaching Practice First Phase Weekly Report ( Fourth Week)