INNOVATIVE WORK FIRST PHASE
2024 - 2026 ബി. എഡ് പാഠ്യപദ്ധതിയുടെ ഭാഗ്യമായി ഉള്ള ഒന്നാം ഘട്ട അധ്യാപന പരിശീലിനത്തിന്റെ ഭാഗമായി ഒൻപതാം ക്ലാസിലെ അടിസ്ഥാന പാഠവലിയിലെ 'പദം പദം ഉറച്ചു നാം 'എന്ന രണ്ടാംമത്തെ യൂണിറ്റിലെ ' ദയ ' എന്ന പാഠഭാഗത്തെ ആസ്‌പദമാക്കി ആണ് ഞാൻ ഇന്നോവേറ്റിവ് വർക്ക് ചെയ്തത്.
1001 രാവുകളിലെ ഒരു കഥയെ ആസ്പദമാക്കിയാണ് എം.ടി. വാസുദേവൻ നായർ 'ദയ' എന്ന പെൺകുട്ടി' (ബാലസാഹിത്യ നോവൽ) രചിച്ചത്. ബാഗ്ദാദ് പശ്ചാത്തലമാക്കി നടക്കുന്ന ഈ കഥ സുമുറൂദ്ധിൻ എന്ന ദയയുടെ കഥയാണ്. അതീവ ബുദ്ധിമതിയായിരുന്നു ദയ. സ്വത്തുമുഴുവൻ നഷ്ടപ്പെട്ട ദരിദ്രനായ യജമാനനെ എല്ലാവരും ഉപേക്ഷിച്ചു പോയിട്ടും ദയ മാത്രം കൂടെ നിൽക്കുന്നു. സ്വന്തം ബുദ്ധിവൈഭവംകൊണ്ട് യജമാനനായ മൻസൂറിനെ പല അപകടങ്ങളിൽനിന്നും ദയ രക്ഷപ്പെടുത്തുന്നുണ്ട്. ഈ നോവലിൽ നിന്ന് എം.ടി. വാസുദേവൻ നായർ തന്നെ രൂപപ്പെടുത്തിയ തിരക്കഥയുടെ ഒരു ഭാഗമാണ് പാഠഭാഗം. 'ദയ' എന്ന പേരിൽ ഇത് സിനിമയായിരുന്നു.
'ദയ 'എന്ന പാഠഭാഗം ആസ്പദമാക്കി ഓരോ സീനുകളും കൂട്ടിയിണക്കി ഒരു "ടി. വി മോഡൽ" ഇന്നവേറ്റീവ് വർക്ക് ആയിരുന്നു ഞാൻ ആദ്യ ഫെയ്സിൽ ചെയ്തത്.കുട്ടികൾക്ക് എല്ലാം തന്നെ വളരെയേറെ കൗതുകം തോന്നിയിരുന്നു. പാഠഭാഗത്തിലെ ഓരോ സീനുകളും നേരിട്ട് കണ്ട് മനസ്സിൽ ആകുവാൻ എന്റെ ഇന്നോവേറ്റിവ് വർക്കിലൂടെ സാധിച്ചു.
Comments
Post a Comment