Teaching practice Second Phase Weekly Report (Second Week )

3/11/2025 _ 7/11/2025
രണ്ടാം ഘട്ട അധ്യാപനപരിശീലനം വളരെ ഫലപ്രദമായും മികച്ച രീതിയിലും പുരോഗമിക്കുന്നു.രണ്ടാമത്തെ ആഴ്ച വളരെ മനോഹരമായി അവസാനിച്ചു.3/11/2025 തിങ്കളാഴ്ച പരുമല പള്ളി പെരുന്നാൾ പ്രമാണിച്ച് സെന്റ്. തോമസ് എച്ച്. എസ്. എസ് കടമ്പനാട് സ്കൂളിന് അവധി ആയിരുന്നു. രണ്ടാമത്തെ ആഴ്ചയിൽ എട്ടാം ക്ലാസ്സിൽ 'മൊഴിമുത്തുകൾ'എന്ന യൂണിറ്റിലെ കവിതകൾ പഠിപ്പിച്ചു തീർത്തു, കുട്ടികൾക്ക് ആശയങ്ങൾ മനസ്സിലാക്കാനും സ്വതന്ത്രമായി ചിന്തിക്കാനും സഹായകമായ നോട്ടുകൾ നൽകി. ഒൻപതാം ക്ലാസ്സിൽ 'തഥാഗത' എന്ന പാഠം പഠിപ്പിച്ചതിനൊപ്പം പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ എല്ലാം ചെയ്യിപ്പിച്ചു. പാഠഭാഗത്തിന്റെ നോട്ടുകൾ നൽകി.പുതിയ യൂണിറ്റ് തുടങ്ങുകയും ചെയ്തു. ഒമ്പതാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ മൂന്നാമത്തെ യൂണിറ്റ് ആയ "ആരോഗ്യത്തിന്റെ രസക്കൂട്ടുകൾ "എന്ന യൂണിറ്റിലെ ആദ്യ പാഠഭാഗമായ 'അൽപമല്ല ഭുജിക്കുന്നു 'എന്ന പാഠഭാഗമാണ് ആരംഭിച്ചത്. പാഠഭാഗവുമായി ബന്ധപ്പെട്ട് കുഞ്ചൻ നമ്പ്യാരെയും, തുള്ളലിനെയും പരിചയപ്പെടുത്തുന്നതിനായി ഇന്നോവേറ്റീവ് വർക്കിംഗ് മോഡൽ കാണിച്ചാണ് പഠിപ്പിച്ചത്. അത് കുട്ടികൾക്ക് തുള്ളൽ എന്ന കലാരൂപത്തെ വ്യക്തമായി മനസ്സിലാക്കുവാൻ സാധിച്ചു എന്ന് മനസ്സിലായി. കുട്ടികൾക്ക് പാഠങ്ങൾ കൂടുതൽ ആസ്വദിക്കാനും പഠനത്തിൽ സജീവമായി പങ്കെടുക്കാനുമുള്ള അവസരം ലഭിച്ചു.
 കുട്ടികൾക്കു പഠനസഹായിയായ നോട്ടുകൾ നൽകുമ്പോൾ പാഠത്തിന്റെ ഉള്ളടക്കം കൂടുതൽ ആഴത്തിൽ കുട്ടികൾ മനസ്സിലാക്കുന്നതായി തോന്നി. അധ്യാപനത്തിൽ ആസൂത്രണത്തിന്റെ പ്രാധാന്യം, അതിനൊപ്പം സൗഹൃദപ്രദമായ  സമീപനവും എത്ര ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ ഒരാഴ്ച കൂടിയായിരുന്നു ഇത്.നോട്ടുകൾ തയ്യാറാക്കുമ്പോൾ എന്റെ അധ്യാപനരീതി കൂടുതൽ സുതാര്യവും ഗുണപ്രദവുമാകാൻ ശ്രമിച്ചു; പാഠം കൈകാര്യം ചെയ്യാനുള്ള സമഗ്രമായ പദ്ധതി, കുട്ടികളുടെ മനോഭാവവും ശ്രദ്ധയും പരിഗണിച്ചുള്ള പ്രവർത്തനരീതി എന്നിവ വഴി എന്റെ അധ്യാപനശൈലി മെച്ചപ്പെടുത്തി, ഈ ആഴ്ചയിലെ അനുഭവങ്ങൾ കുട്ടികളുമായി ചേർന്ന് പഠിപ്പിക്കുന്നതിന്റെ സന്തോഷം, അധ്യാപിക എന്ന നിലയിൽ എന്റെ ഉള്ളിൽ നിറച്ചു..

Comments

Popular posts from this blog

Teaching practice first Phase Weekly Report (Second Week)

Teaching Practice First Phase Weekly Report(Third Week)

Teaching Practice First Phase Weekly Report ( Fourth Week)